PALA VISION

PALA VISION

ചെറുപുഷ്പ മിഷൻ ലീഗ് 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

spot_img

Date:

കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കമായി. വിജയപുരം രൂപതയിലെ പൊടിമറ്റം സെന്റ് ജോസഫ് ശാഖയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങൾ അനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് ബിഷപ്പ് പറഞ്ഞു. സഹനങ്ങളിലൂടെയാണ് യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നത്. മയക്കുമരുന്ന് ലോബികളുടെ കറുത്ത കരങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും അതു തിരിച്ചറിയണമെന്നും മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു.

പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ വിജയപുരം രൂപതയുടെയും പൊടിമറ്റം ശാഖയുടെയും ഭാരവാഹികൾക്ക് വൃക്ഷ തൈ നൽകി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ വിജയപുരം രൂപതയുടെയും പൊടിമറ്റം ശാഖയുടെയും ഭാരവാഹികൾക്ക് വൃക്ഷ തൈ നൽകി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണവും വിജയപുരം രൂപത ചാൻസലർ മോൺ. ജോസ് നവസ് പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി. ഫാ. മാത്യു ഓഴത്തിൽ, ബിനോയി പള്ളിപ്പറമ്പിൽ, സുജി പുല്ലുകാട്ട്, സിസ്റ്റർ ലിസ്നി എസ്ഡി, ജിന്റോ തകിടിയേൽ, സിന്റാ ഡെന്നീസ്, ഫാ. സജി സെബാസ്റ്റ്യൻ തെക്കത്തെചേരിയിൽ, ഫാ. സജി പൂവത്തുകാട്ട്, തോമസ് അടുപ്പുകല്ലുങ്കൽ, സ്നേഹ വർഗീസ്, ജസ്റ്റിൻ വയലുങ്കൽ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പ്രേഷിത റാലി പൊടിമറ്റം സെന്റ് മേരീസ് ശാഖാ ഡയറക്ടർ. ഫാ മാർട്ടിൻ വെള്ളിയാംകുളം ഫ്ലാഗ് ഓഫ് ചെയ്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related