പ്രവാസി കെയർ പദ്ധതിയുമായി പാലാ മാർ ശ്ലീവാ മെഡിസിറ്റിയും പ്രവാസി അപ്പോസ്റ്റലേറ്റും

spot_img

Date:

spot_img


പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുവാൻ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാർ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.
അറുപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് (PDMA) അംഗങ്ങൾക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.


PDMA-PRAVASI CARE SCHEME ന്റെ ഔദ്യോഗിക ഉത്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. ജനുവരി 31 ന് ഇന്ത്യൻ സമയം 9.30 PM ന് നടക്കുന്ന ഉത്ഘാടന ചടങ്ങിൽ രൂപതാ പ്രോട്ടോ സിൻജുലുസ് മോൺസിഞ്ഞോർ ഡോ.ജോസഫ് തടത്തിൽ , മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജോസഫ് കണിയോടിയ്ക്കൽ, PDMA ഡയറക്ടർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ,PDMA മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സിവി പോൾ, പ്രവാസി കെയർ സ്കീം കോർഡിനേറ്റർ മനോജ് മാത്യു,വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള PDMA അംഗങ്ങൾ എന്നിവർ സംബന്ധിക്കും. പ്രവാസി കെയർ പദ്ധതിയുടെ രൂപരേഖ മെഡിസിറ്റി പ്രതിനിധികൾ ഉത്ഘാടന ചടങ്ങിൽ അവതരിപ്പിക്കും.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related