ചേർപ്പുങ്കൽ ഫൊറോനയിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചു

Date:


മറ്റക്കര: ചെറുപുഷ്പ മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖലയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിലെ സൺഡേ സ്കൂളിൽ പഠിക്കുന്ന കുട്ടികളടക്കം നാലിലധികം കുട്ടികളുള്ള അറുപതോളം കുടുംബങ്ങളെ ആദരിച്ചു.

ഒയ്ക്കോസ് 2024എന്ന ഈ സംഗമത്തിൽ അറുപത് കുടുംബങ്ങളിൽ നിന്നായി, മുന്നൂറോളം ആളുകൾ പങ്കെടുത്തു. ചേർപ്പുങ്കൽ ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ച സംഗമം പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.

പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖല ഡയറക്ടർ റവ. ഫാ. തോമസ് പരിയാരത്ത്, മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി റവ. ഫാ. ജോസഫ് പരിയാത്ത്, ചേർപ്പുങ്കൽ മേഖല പ്രസിഡന്റ് റോയി വർഗീസ് കുളങ്ങര, വൈസ് ഡയറക്ടർ സി. ട്രിനിറ്റ എലിസബത്ത് CMC എന്നിവർ ആശംസകൾ അർപ്പിച്ചു.

പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ആറു മക്കളുടെ പിതാവും, ഡോക്ടറും, പ്രോ-ലൈഫ് സജീവ പ്രവർത്തകനും, വിശ്വാസപരിശീലകനുമായ ഡോ. മാമ്മൻ അതിരമ്പുഴ ക്ലാസ്സ്‌ നയിച്ചു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചുചേർന്ന ഈ മഹാസംഗമം അത്യന്തം ഹൃദ്യമായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...