ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ യു.പി. (അപ്പർ പ്രൈമറി) വിഭാഗം ഉറുദു സംഘഗാന മത്സരത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേട്ടം. ടീം മൂന്നാം സ്ഥാനവും ‘എ’ ഗ്രേഡും കരസ്ഥമാക്കി.
അലൻ ബിജു, എബിൻ സിജു, തരുൺ പോൾസൺ, കാതറിൻ മരിയ സുബി, ജൊവാന മരിയ ജോബി, ഡെഫിന സജി, ആദിത്യ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് ഉർദു സംഘഗാനം മനോഹരമായി അവതരിപ്പിച്ചത്. ഭാഷാപരമായ കൃത്യതയും ഒത്തൊരുമിച്ചുള്ള ആലാപനവും ടീമിന് മികച്ച വിജയം നേടിക്കൊടുത്തു.












