നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. വിജയസാധ്യതയുള്ള സീറ്റ് നല്കാന് പാര്‍ട്ടി നേതൃത്വം തയ്യാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍
മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നാണ് ചെറിയാന് ഫിലിപ്പിന്റെ നിലപാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ അധികാരക്കുത്തകയ്ക്ക് എതിരെ പോരാടിയ ആളാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.












