ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിനാണ് ചെന്നൈ തോറ്റത്. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. എംഎസ് ധോണി 12 പന്തില്‍ 27 റണ്‍സോടെ ചെന്നൈക്കായി പൊരുതി.
പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് ചെന്നൈ നേടി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രച്ചിന്‍ രവീന്ദ്രയുടെ വിക്കറ്റ് ഗ്ലെന്‍ മാക്‌സ്വെല്‍ നേടി. തൊട്ടടുത്ത ഓവറില്‍ റിതുരാജ് റിതുരാജ് ഗെയ്ക്വാദും പുറത്തായി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ നിലയുറപ്പിച്ച ശശാങ്ക് സിംഗ് ക്യാച്ചെടുത്താണ് ക്യാപ്റ്റനെ പുറത്താക്കിയത്.