രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ
അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്.
രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ട് വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഡാൻസിങ്ങ് ഫ്ലെയിം, കെമിക്കൽ വോൾക്കാനോ, ഗ്രീൻ ഫയർ, കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision