പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ പര്യടനം നടത്തുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തൃക്കോതമംഗലം പി.എൻ.എൻ.എം. എൽ.പി സ്കൂളിലെത്തി. വിദ്യാലയത്തിലെത്തിയ സ്ഥാനാർത്ഥിയെ കുട്ടികളും അധ്യാപകരും ചേർന്ന് വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പ്രചാരണ തിരക്കുകൾക്കിടയിലും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയാനും അദ്ദേഹം മറന്നില്ല. ഉമ്മൻ ചാണ്ടി പുലർത്തിയിരുന്ന ആ സ്നേഹവാത്സല്യങ്ങൾ അതേപടി പകർത്തിക്കൊണ്ടാണ് ചാണ്ടി ഉമ്മൻ ഓരോ കേന്ദ്രങ്ങളിലും ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.















