തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയിലെത്തിയാണ് അദ്ദേഹം അനുഗ്രഹം തേടിയത്.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം നടക്കുന്ന ഈ നിർണ്ണായക പോരാട്ടത്തിൽ എ.കെ. ആന്റണിയുടെ ഉപദേശങ്ങളും ആശിർവാദവും തേടാനാണ് ചാണ്ടി ഉമ്മൻ എത്തിയത്. ഏറെനേരം ആന്റണിയോടൊപ്പം ചിലവഴിച്ച അദ്ദേഹം രാഷ്ട്രീയ കാര്യങ്ങളും പ്രചാരണ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.














