തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കണ്ണൂരിൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ ചിത്രമാണ് പുതിയതായി ഇട്ടത്. ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചത് ഓർമ്മപ്പെടുത്തലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഐഎം രാഷ്ട്രീയ
കലാപത്തിന് ശ്രമിക്കുന്നു. അതുകൊണ്ട് ഇതൊരു ഓർമ്മപ്പെടുത്തലാണ്. ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി പൊതുപരിപാടിയിൽ പങ്കെടുത്തു. അപ്പോഴും ഉമ്മൻചാണ്ടി പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്.
പ്രതിപക്ഷ നേതാക്കന്മാർ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞു. അതിനുവേണ്ടി പോലീസിനെ അയക്കുകയും ചെയ്തു വെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.












