കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഓറഞ്ച് അലെർട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13 മുതൽ 17 വരെ(വെള്ളി മുതൽ ചൊവ്വ വരെ) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ
ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്
കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.