ഏറ്റുമാനൂർ: ‘ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണം ജീവസംരക്ഷണം, ക്യാമ്പയിൻ ഏപ്രിൽ 26-ന് ഏറ്റുമാനൂർ ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈറസിനാൽ പ്രചരിക്കുന്നതും പ്രതിരോധിക്കാൻ പറ്റുന്നതുമായ ഒരു അർബുദമാണ് ഗർഭാശയമുഖ അർബുദം.നിങ്ങളുടെ ശരീരം നിങ്ങളുടേതാണ് അത് സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കുണ്ട് എന്ന അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിൻ്റലക്ഷ്യം.
സമൂഹത്തിലെഅനീതികൾക്ക് വിധേയമാകുന്നവരിൽ വ്യാപകമായി കാണപ്പെടുന്നതാണ് ഗർഭാശയമുഖ അർബുദം.26ന് രാവിലെ 10-ന് ഡോ. എ .വിജയലക്ഷ്മി (റിട്ട. കോട്ടയം മെഡിക്കൽ കോളേജ് പത്തോളജി വിഭാഗം)ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ സെക്ഷനുകളിൽ
ഡോ. ഭദ്ര സജീവ് നായർ, ഡോ. മൈഥലി സുരേഷ് (സീനിയർ റെസിഡൻസ് ഗൈനക്കോളജി കോട്ടയം മെഡിക്കൽ കോളേജ്),ഡോ. എ. എസ് .അജീഷ്, ഡോ. സിറിയക് പുത്തരിക്കൽ ജോയ് എന്നിവർക്ലാസ്സെടുക്കും.പ്രശസ്ത മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണൻ മാരാർ ലോഗോ പ്രകാശനം നിർവഹിക്കും. പത്രസമ്മേളനത്തിൽ ഡോക്ടർ ഭദ്ര സജീവ് നായർ,ഡോക്ടർ
മൈഥലി സുരേഷ് എന്നിവർ പങ്കെടുത്തു.












