ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന് മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ
ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇതു സംബന്ധിച്ച് വിഡി സതീശന് പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികളുൾപ്പടെ നിരവധി പ്രവാസികളാണ് ഖത്തറിലും മറ്റ് ഗൾഫ്
രാജ്യങ്ങളിലുമായി താമസിക്കുന്നത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുകയാണ്.













