കാഞ്ഞിരമറ്റം: ജനങ്ങളിൽ നിന്ന് വിവിധ നികുതി കളിലൂടെ കേന്ദ്ര സർക്കാർ സ്വരൂക്കൂട്ടുന്ന നികുതിപ്പണം അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായ കേന്ദ്ര വിഹിതം കേരളത്തിന്റെ അവകാശമാണന്നും ഭരണഘടനാ മൂല്യങ്ങളും നിയമ വ്യവസ്ഥകളും ലംഘിക്കുന്ന കേ ന്ദ്ര സർക്കാർ നയത്തിനോടുള്ള പൊതുവികാരംലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളത്തിനവകാശപ്പെട്ട കേന്ദ്ര വിഹിതം നിഷേധിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്ന കേന്ദ്ര നയം തിരുത്തണം. സർക്കാരിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കിയും വില യ്ക്കുവാങ്ങിയും നിഷബ്ദരാക്കാൻ ശ്രമിക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും മടിയ്ക്കാത്ത ഭരണമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികളിലൂടെ തങ്ങൾക്ക് അപ്രിയരായവരെ നിരന്തരം വേട്ടയാടുകയും പ്രതികരണ ശേഷിയുള്ളവരെ വരിഞ്ഞു മുറുക്കുകയും ചെയ്യുന്ന സമീപനമാണ് മോദി സർക്കാർ തുടരുന്നത്. ഫെഡറിലസത്തിന്റെ ഭാഗമായി വായ്പയെടുക്കലിനുള്ള സംസ്ഥാനത്തിന്റെ അവകാശം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് അനുകൂലമായ നിലപാടാണ് കേരളത്തിലെ യു.ഡി.എഫും പുലർത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. കേരളത്തിനനുകൂലമായ സുപ്രീം കോടതി വിധിയിലൂടെ കേന്ദ്ര സർക്കാരിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പാപ്പരത്വം വ്യക്തമാക്കപ്പെട്ടതായും എം.എൽ.എ പറഞ്ഞു. ഇടതുമുന്നണിയുടെ നിയുക്‌ത സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ മുന്നോടിയായി കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം കമ്മറ്റി കാഞ്ഞിരമറ്റത്തു സംഘടിപ്പിച്ച കേരളാ കോൺഗ്രസ് ( എം ) മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പാർടി സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ മാത്തുക്കുട്ടി ഞായർകുളം, ഡാന്റീസ് കൂനാനിക്കൽ , നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സണ്ണി മാന്തറ, ജില്ലാ കമ്മറ്റിയംഗം ജേക്കബ് തോമസ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിജോ വരിക്കമുണ്ട, സൽജുടോം, ബ്ലോക്കുപഞ്ചായത്തംഗം ബെറ്റി റോയി, പഞ്ചായത്തംഗം കെ.കെ. രഘു , മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുൻ പഞ്ചായത്തംഗം സുനിജ രാജു , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ട്രഷറർ അനൂപ് കെ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗം ഷാജി പുലിതൂക്കിൽ, കർഷക യൂണിയൻ (എം) മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കണ്ണ മല, വാർഡു പ്രസിഡന്റുമാരായ ജോർജ്കുട്ടി കുന്നപ്പള്ളി, ടോമി മുടന്തിയാനി, റോയി ഇടിയാകുന്നേൽ, സജി കാഞ്ഞിരക്കാട്ട്, ജോസ് കല്ലന്തറ, ജോയി പോളയ്ക്കൽ, ബേബി വെട്ടിക്കാട്ടിൽ, സണ്ണി കളരിക്കൽ , ജോസഫ് ഓലിയ്ക്ക തകിടിയിൽ, ബെന്നി തോലാനിക്കൽ, തോമസ് അരീക്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.