പാലാ : സെൻ്റ്.തോമസ് HSS ലെ NSS, റോവർ & റെയ്ഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി,ശുചീകരണം, ഫ്ലാഷ് മോബ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികളോടെയായിരുന്നു ഗാന്ധി ജയന്തിയാഘോഷം.രാവിലെ 9.30 ന് പാലാ സെൻ്റ്.തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പാലാ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ ഫ്ലാഗ് ഓഫ് ചെയ്തു. പാലാ കുരിശുപള്ളിക്കവലയിലെത്തിയ റാലിയെ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി തുരുത്തേൽ അഭിസംബോധന ചെയ്തു.
തുടർന്ന് ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി തെളിയിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പാലാ എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ശ്രീ.ജെക്സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ ശ്രീ. നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ ശ്രീമതി. അനിറ്റ അലക്സ് ,വോളണ്ടിയർമാരായ അനുമോൾ, ആവണി , തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു. കുരിശു പള്ളിക്കവലയിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പാലാ കുരിശുപള്ളിക്കവലയിലെ യോഗ സ്ഥലവും പരിസരവും വിദ്യാർത്ഥികൾ ശുചിയാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision