പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് 30/3/25 ഞായറാഴ്ച രാവിലെ മയക്കുമരുന്ന് മുക്ത കേരളത്തിനായി സമ്മേളിച്ചു. പ്രതിരോധ സദസ്സ് സിൽ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു., യുണിറ്റ് പ്രസിഡൻ്റ് രാജേഷ് പാറയിൽ മുഖ്യ പ്രഭാഷണം നടത്തി ,നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സെക്രട്ടറി ജോഷി വട്ടക്കുന്നേൽ, ഫാദർ ആൻറണി നങ്ങാപറമ്പിൽ ജോമോൻവേലിക്കകത്ത്, ബാബു ഇട്ടിൽവിര. ടോം തെക്കേൽ, സജീവ് കണ്ടത്തിൽ, ജോയി പുളിക്കൽ, തങ്കച്ചൻ കാപ്പിൽ, ടെൻസൺ വലിയ കാപ്പിൽ, ജയിംസ് ചെറുവള്ളി.മാർട്ടിൻ കരിങ്ങെറ.ബേബി ചക്കാല, മാണി കുന്നംകോട്ട്.തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ ഫാദർ ജോസഫ് തടത്തിൽ ചൊല്ലിക്കൊടുത്തു.
കർമ്മസേന രൂപീകരിച്ചു ലഹിരി വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനമെടുത്തു.
“മയക്കുമരുന്ന് മരണമാണ്. “
“മയക്കം വിട്ടുണരാം ” എന്ന മുദ്രാവാക്യം ഉയർത്തി ആയിരുന്നു പ്രതിരോധ സദസ്സ്.നമ്മു നാടിനായി പൊതു സമുഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു.