കർഷകമിത്രം അവാർഡ് ഡോമിനികിന്
പാലാ:കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ടം മത്സരത്തിൽ നീലൂർ ഇടവകാംഗമായ ഡൊമിനിക് ജോസഫ് മഠത്തിപറമ്പിൽ കർഷക മിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
തന്റെ കൃഷിയിടവും പരിസരവും ആരെയും ആകർഷിക്കുന്ന രീതിയിൽ ആണ് അദ്ദേഹം ക്രമീകരിച്ചിട്ടുള്ളത്. വിവിധയിനം പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നു. തക്കാളി, വഴുതന, വെണ്ട, കോവൽ , ചീര, മുരിങ്ങ, പയർ , പാവൽ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടു വരുന്നു. സ്വന്തം ആവശ്യത്തിന് ശേഷം വിൽക്കുകയും ചെയ്യുന്നു. ജൈവകൃഷി രീതിയിലാണ് പരിപാലനം.
വളപ്രയോഗവും കീടങ്ങളുടെ പ്രതിരോധവും പരമാവധി ജൈവ രീതിയിൽ എന്നാൽ ശാസ്ത്രീയമായും ചെയ്യുന്നു. ഡോമിനിക് എല്ലാ ദിവസവും നിശ്ചിത സമയം തൻറെ പച്ചക്കറിത്തോട്ടത്തിൽ എത്തി ചെടികളെ പരിപാലിക്കും. പച്ചക്കറി കൃഷി കൂടാതെ മറ്റു കൃഷികളും ഉണ്ട് ഇതിന് കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കുന്നു.












