കത്തോലിക്കാ സ്ത്രീ സംഘടനകളുടെ സമ്മേളനം അസ്സീസിയിൽ

Date:

മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു.

“വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി മാനവികസഹോദര്യത്തിന്റെ ശിൽപികൾ” എന്ന പ്രമേയം മുൻനിറുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എണ്ണൂറോളം സ്ത്രീകൾ അസ്സീസിയിലെ ഒരുമിച്ച് കൂടി. സംഘടനയുടെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിഷ്കരണം, പുതിയ പദ്ധതികൾ തയ്യാറാക്കൽ, ജനറൽ പ്രസിഡന്റിന്റെയും ഉപദേശകസമിതിയുടെയും തിരഞ്ഞെടുപ്പ്, അസ്സീസ്സിയിലേക്കുള്ള തീർത്ഥാടനം, പ്രാർത്ഥന, തുടങ്ങിയ പരിപാടികളോടെ 38 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് അസ്സീസിയിലെ എത്തിയത്.

നൂറോളം സ്ത്രീസംഘടനകളെ ഒരുമിച്ച് കൂട്ടുന്ന ഈ ആഗോളയുണിയൻ, ഇത്തവണത്തെ തങ്ങളുടെ സമ്മേളനത്തിൽ, ലോകത്ത് സമാധാനസ്ഥാപനത്തിനായി സ്ത്രീകളുടെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. 1910-ൽ സ്ഥാപിക്കപ്പെട്ട ഈ യൂണിയനിൽ, അമ്പതു രാജ്യങ്ങളിൽനിന്നുള്ള സംഘടനകൾ അംഗങ്ങളായുണ്ട്. ഏതാണ്ട് എൺപത് ലക്ഷത്തോളം പേരെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. സുവിശേഷവത്കരണപ്രവർത്തനങ്ങൾ, മാനവികവികസന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച്, വിദ്യാഭ്യാസമേഖല, ദാരിദ്ര്യനിർമ്മാർജ്ജനം, ജീവിക്കാനുള്ള അവകാശം തുടങ്ങിയുള്ള മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങൾ മുൻ നിറുത്തി, സഭയിലും സമൂഹത്തിലും സ്ത്രീകളുടെ സാന്നിധ്യവും, പങ്കാളിത്തവും, കൂട്ടുത്തരവാദിത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.

2006-ൽ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനെ പരിശുദ്ധ സിംഹാസനം വിശ്വാസികളുടെ അന്താരാഷ്ട്ര പൊതു അസോസിയേഷൻ എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു. ഇടവക, രൂപത, ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്ത്രീകളുടെ പങ്ക് ഉയർത്തിക്കാട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ഇത്തരമൊരു അംഗീകാരം ഈ അസോസിയേഷന് നൽകിയത്.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...