ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് BJP 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടക്കെെ...
ന്യായമായ സമരം ആര് ചെയ്താലും പിന്തുണക്കും.ആശാവർക്കർമാരെ BJP പിന്തുണച്ചത് ഞങ്ങൾ വിളിച്ചിട്ടല്ല. വിഴിഞ്ഞം സമരത്തിൽ BJP യുമായി ചേർന്ന് സമരം ചെയ്തവർ ഇവിടെയുണ്ടെന്നുംഇതൊന്നും പറയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സമരം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ...
ആശാ വർക്കർമാരുടെ സമരപ്പന്തലിൽ എത്തി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുക എന്നത് ഏതൊരു സർക്കാരിൻ്റേയും പ്രാഥമിക ഉത്തരവാദിത്വമാണ്. ആശാ വർക്കേഴ്സിനെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മലപ്പുറം മമ്പാട് വീണ്ടും പുലിയെ കണ്ടു. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ വെച്ച് സ്‌കൂട്ടർ യാത്രികർക്കുനേരെ പുലി ആക്രമണം നടത്തിയിരുന്നു. വനം വകുപ്പ് പ്രദേശത്ത് പുലിയെ...
പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതൽ അഞ്ചു കൊല്ലം കേരള...
തിരുവനന്തപുരം കളക്ടറേറ്റിലെ ‘അക്രമിയെ’ തുരത്തി ജില്ലാ ഭരണകൂടം. പുലർച്ചെ തേനീച്ച കൂട് നശിപ്പിച്ചു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത് ഏറ്റിരുന്നു.
ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര...
സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം...