സ്ട്രാസ്ബര്‍ഗ്: മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു.
പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി...
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി.
ഇതോടെ കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം 7 പേർ അറസ്റ്റിലായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് അറിയിച്ചു....
മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത.
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. അതേസമയം, ഇന്നലെ ചേർന്ന വർഷകാല...
ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ.
സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും. മെഗാ കോൺക്ലേവിന് ശേഷമേ അന്തിമ തീരുമാനം എടുക്കുക. കോൺക്ലേവിൽ ലൈറ്റ് ബോയ്...
രാജ്യസഭാ സമ്മേളനത്തിനിടെ മണിപ്പൂർ കലാപത്തിനെതിരെ പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധം.
ഇതിനെ തുടർന്ന് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ രാജ്യസഭാ സ്പീക്കർ സസ്പെൻഡ് ചെയ്തു.
സഭാ നേതാവ് പിയൂഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണ്...
പാകിസ്ഥാനിൽ ഇസഹാക്ക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം.
പാർലമെന്റ് കാലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 14ന് മുമ്പ് നടപടിയുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്തുന്നതിനോടൊപ്പം ഐഎംഎഫ് കടമെടുപ്പ് പൂർത്തിയാക്കുകയും കാവൽ സർക്കാരിന്റെ ലക്ഷ്യങ്ങളിലുണ്ട്. പാകിസ്ഥാനിലെ നിയമമനുസരിച്ച്...
കൊച്ചി: ഇന്ത്യയിലെ സ്ത്രീസമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച മണിപ്പൂരിലെ കലാപകാരികൾക്കെതിരേ സത്വര നിയമനടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി.
ഇത്തരം സംഭവങ്ങൾ ഒന്നല്ല. നൂറുകണക്കിനുണ്ടെന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്...
സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്ത രാജസ്ഥാൻ സഹമന്ത്രി രാജേന്ദ്ര ഗുധയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി
.
മുഖ്യമന്ത്രി അശോക് ഗെഫ്ലോട്ടിന്റെ മന്ത്രിസഭയിലെ സൈനിക് കല്യാണ് (സ്വതന്ത്ര ചുമതല), ഹോംഗാർഡ്, സിവിൽ ഡിഫൻസ്,...