ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം KPCCയോടുള്ള അതൃപ്തിയും മുരളീധരൻ പ്രകടമാക്കി....
സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്.
ദില്ലി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം....
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങി രമേശ് ചെന്നിത്തല
. സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാന്റിനെ അറിയിക്കും. ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ...
ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ.
അറസ്റ്റിലായവരിൽ 2 പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ദൈനിക് ജാഗരൺ ദിനപത്രത്തിലെ ജീവനക്കാരനായിരുന്ന വിമൽ യാദവ് എന്നയാളെയാണ് അക്രമിസംഘം...
രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്.
1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ...
മരിയൻ ഭക്തിയിലും വണക്കത്തിലും ആളുകൾക്ക് പ്രോത്സാഹനമേകാൻ അജപാലകരോട് ആവശ്യപ്പെട്ടും, ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ ഏവരെയും ഉദ്ബോധിപ്പിച്ചും ലൂർദ്ദിലെത്തിയ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ അനുഗ്രഹങ്ങളാശംസിച്ചു.
ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ...
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി.
പറവൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 228 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്...
2000 കോടിരൂപ കടമെടുക്കാൻ തീരുമാനിച്ച് സർക്കാർ.
ഈ വർഷത്തെ ഓണച്ചെലവുകൾക്കായിട്ടാണ് കടമെടുക്കുന്നത്. സർക്കാർ കഴിഞ്ഞ ആഴ്ചയിലും 1000 കോടിരൂപ കടമെടുത്തിരുന്നു. 2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന്...