കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് കോടതി. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് രൂക്ഷ വിമർശനം.
സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്നായിരുന്നു ധാരണയെന്നും ഹൈക്കോടതിയുടെ വിർശനം. കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ.
സിബിഐ ആദ്യഘട്ടത്തിൽ അഴിമിത നിരോധന നിയമം ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്.














