സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകൾ ആരംഭിക്കാൻ സാധിക്കു. അതുകൊണ്ടുതന്നെ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ രാവിലെ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ എന്നാണ് ട്രഷറി ഡയറക്ടർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision