പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പെരുമ്പാവൂരിൽ പിടിയിലായത്.
പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെപിടികൂടിയത്. ഇയാളോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഉച്ചയോടെ കൊലപാതകം നടത്തിയ ശേഷം പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു.