മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്. വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെങ്ങാലി പാലം
സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. വാഹനത്തിൽ നിന്ന് ഒരു വാക്കി
ടോക്കിയും കണ്ടെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്.














