കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ് എടുത്തു. പരാതിക്കാരായ വനം വകുപ്പ് ജീവനക്കാരുടെ മൊഴി എടുക്കുന്നു. ഭാരതീയ ന്യായസംഹിത
132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നു. ജോലി തടസപ്പെടുത്തിയെന്നാണ് പരാതി നൽകിയിരുന്നത്.