കാരിത്താസ് ഇന്ത്യ ദേശീയ അസംബ്ലി പാലായിൽ
.പാലാ : കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12 ,13 ,14 തീയതികളിൽ കേരളത്തിൽആദ്യമായി പാലായിൽ വെച്ച്നടത്തപ്പെടും. സാർവ്വദേശീയ തലത്തിൽ മാർപാപ്പ രക്ഷാധികാരിയായുള്ള കാരിത്താസ് യൂണിവേഴ്സിന്റെ ഭാഗമാണ് കാരിത്താസ് ഇന്ത്യ .
പ്രകൃതിക്കും മനുഷ്യനും ഭീഷണി നേരിടുന്ന ഇടങ്ങളിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യ ലാത്തൂർ ഭൂകമ്പം മുതൽ കൂട്ടിക്കൽ ദുരന്തം വരെ ഓരോ ദുരിതവേളകളിലും ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്നു. രാജ്യത്തെ 174 രൂപതകളിലും പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തന വിഭാഗങ്ങളായ സോഷ്യൽ വെൽ ഫെയർ സൊസൈറ്റികളാണ് കാരിത്താസ് ഇന്ത്യയുടെ അംഗങ്ങൾ .
കാത്തലിക് ബിഷപ്പ് കോൺ ഫറൻസ് ഓഫ് ഇന്ത്യ- സി.ബി. സി.ഐ -യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയിൽ അംഗങ്ങളായിട്ടുള്ള നമ്മുടെ രാജ്യത്തെ എല്ലാ രൂപതകളുടെയും സോഷ്യൽ വർക്ക് ഡയറക്ടർമാർ സംഗമിക്കുന്ന നാഷണൽ അസംബ്ലി 12ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റ്യൂട്ടിൽ ആരംഭിക്കും. കാരിത്താസ് ഇന്ത്യയുടെ ദേശീയ ചെയർമാനും പാറ്റ്നാ അതിരൂപതാധ്യക്ഷനുമായ മാർ . സെബാസ്റ്റ്യൻ കല്ലുപുരത്തിന്റെ അദ്ധ്യക്ഷതയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നാഷണൽ അസംബ്ലിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. തോമസ് ചാഴികാടൻ എം.പി, മാണി സി കാപ്പൻ എം.എൽ.എ , മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, കരിത്താസ് ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആലീ സ്റ്റെയർ ദത്തൻ, കരിത്താസ് ഇന്ത്യ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ മുഞ്ഞേലി, അസി. ഡയറക്ടർ ഫാ.ജോളി പുത്തൻപുര തുടങ്ങിയവർ പ്രസംഗിക്കും. തിരുവല്ല ആർച്ച് ബിഷപ്പമാർ തോമസ് കൂറി ലോസ്, ഫാ. കിരൺ കനപാല, ഫാ.ജേക്കബ് മാവുങ്കൽ, ഫാ.റജി നാൾഡ് പിൻറോ , സെന്തിൽകുമാർ സി.ആർ.എസ് തുടങ്ങിയവർ ആദ്യ ദിനത്തിൽ ആശയങ്ങൾ പങ്കുവെക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.