വെള്ളികുളം:വെള്ളികുളം എസ്.എം.വൈ.എം മ്മിന്റെ ആഭിമുഖ്യത്തിൽ സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്കറിയ വേകത്താനം കരിയർ
https://www.youtube.com/watch?v=0tc2efbGhFE
ഗൈഡൻസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ഷാൽബി മുകളേൽ മുഖ്യ പ്രഭാഷണം നടത്തി.ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ഇൻ്റർ നാഷണൽ ട്രെയിനറും ജനറൽ എജുക്കേഷൻ റിട്ടയേർഡ് ജോയിൻ്റ് ഡയറക്ടറുമായ ഡോക്ടർ. കെ. സോമൻ പിണക്കൽ , ജോസ് മാത്യു ചേന്നംകുളം തുടങ്ങിയവർ കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു.ജർമ്മനിയിലെ ജോലി സാധ്യതകളെക്കുറിച്ച് ഭരണങ്ങാനംഅസീസി ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റ്യൂട്ട് ക്ലാസ്സിന് നേതൃത്വം
നൽകി.എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.ജോസ് സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, സിസ്റ്റർ മെറ്റി സി.എം.സി,സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി,ബ്രദർ മാർട്ടിൻ ചിറ്റൂർ, ബ്രദർ ജിബിൻ തട്ടാംപറമ്പിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി