വത്തിക്കാൻ സിറ്റി: വത്തിക്കാൻ കൂരിയായുടെ പുനഃസംഘടന ലക്ഷ്യമിട്ട് ഫ്രാൻസിസ് മാർപാപ്പ രൂപീകരിച്ച കർദിനാൾമാരുടെ സി-9 എന്നറിയപ്പെടുന്ന ആലോചനാസമിതിയിൽ മാർപാപ്പ മാറ്റങ്ങൾ വരുത്തി.
സംഘത്തിലെ പുതിയ അംഗങ്ങൾ കർദിനാൾമാരായ ജീൻ ക്ളോദ് ഹൊള്ളറിക് (ലക്സംബർഗ്), ജുവാൻ ഹൊസെ ഒമേല്ല (ബാർസലോണ), ജെറാൾഡ് ലകൗവാ (ക്യൂബെക്), സെർജിയോ ദറോച്ച (സാൽവദോർ ദബാഹിയ ബ്രസീൽ), ഫെർണാണ്ടോ വെർഗെസ് അൽസാഗാ (വത്തിക്കാൻ) എന്നിവരാണ്.
പിയാ പരോലിൻ (വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി), സിയാൻ പാട്രിക് മാല്ലി (ബോസ്റ്റൺ), ഓസ്വാൾഡ് ഗ്രേഷ്യസ് (ബോംബെ), ഫ്രീഡോളിൻ അംബോങ്ങോ (കിൻഷാസ്) എന്നിവർ അംഗങ്ങളായി തുടരും. ബിഷപ് മാർക്കോ മെല്ലിനോ (ഇറ്റലി) ആണു സെക്രട്ടറി. പുനഃസംഘടിപ്പിച്ച സമിതിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 24നാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision