വത്തിക്കാനെ പ്രതിനിധീകരിച്ച് ആഗോള തലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചു സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന് ‘പാത്ത് ടു പീസ് ഫൗണ്ടേഷന്‍’ അവാർഡ്
സമ്മാനിച്ചു. മെയ് 19ന്, ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍വെച്ചാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായിരുന്ന കാലത്ത്,
അന്നത്തെ ആർച്ച് ബിഷപ്പ് റെനാറ്റോ റാഫേൽ മാർട്ടിനോ 1991-ൽ സ്ഥാപിച്ച പുരസ്ക്കാരമാണ് ‘പാത്ത് ടു പീസ് ഫൗണ്ടേഷൻ’ അവാര്‍ഡ്.