ഓസ്‌ട്രേലിയയിലെ സിഡ്‌നി ആർച്ച് ബിഷപ്പും വിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാൻ സിറ്റി സ്‌റ്റേറ്റിന്റെയും സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള സെക്രട്ടേറിയറ്റിന്റെയും പ്രിഫെക്റ്റ് ആയിരുന്ന എമിരിറ്റസ് ആയ കാർഡിനൽ ജോർജ്ജ് പെൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. അദ്ദേഹത്തിന് 81 വയസ്സായിരുന്നു.
1941 ജൂൺ എട്ടിന് വിക്ടോറിയയിലെ ഒരു പട്ടണമായ ബല്ലാറത്തിൽ ആണ് അദ്ദേഹം ജനിച്ചത്. 1966 -ൽ വൈദികനായി അഭിഷിക്തനായി. 1987 -ൽ മെൽബണിലെ സഹായമെത്രാനായി നിയമിക്കപ്പെട്ടു, ഒമ്പതു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ ആർച്ചുബിഷപ്പായി നിയമിച്ചു. 2001 -ൽ അദ്ദേഹം സിഡ്നിയിലെ ആർച്ചുബിഷപ്പായി നിയമിതനായി2003 ഒക്ടോബറിൽ സിഡ്നി ആർച്ചുബിഷപ്പായിരിക്കെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളാക്കി ഉയർത്തിയത്. 2014 -ൽ വത്തിക്കാൻ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പെല്ലിനെ ഏൽപ്പിച്ചു.
ലൈംഗിക-ദുരുപയോഗ ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം സംരക്ഷിക്കാൻ 2017 -ൽ കർദ്ദിനാൾ പെൽ, റോം വിട്ട് ഓസ്ട്രേലിയയിലേക്കു പോയി. 404 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2020 -ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.
ജൂലൈയിൽ, ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഒരു “പ്രതിഭ” എന്ന് വാഴ്ത്തുകയും വിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട നിലയിലാക്കാൻ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision