ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കോസ് ബാവ

Date:

രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും ഡി സി എം എസ് സംഘടനയുടെ സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ വച്ചു നടത്തപ്പെട്ട ക്രൈസ്തവ മഹാസമ്മേളനത്തിനു കുഞ്ഞച്ചന്റെ കബറിടത്തിൽ ദീപം തെളിയിച്ചുകൊണ്ട് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ക്ലിമീസ് കാതോലിക്ക ബാവ ആരംഭം കുറിച്ചു.

തുടർന്ന് സമ്മേളന വേദിയിൽ മുഖ്യഥിതിയായി സംസാരിച്ച ക്ലിമീസ് പിതാവ് രാജ്യവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന സുരക്ഷിതത്വബോധത്തിൽ മുറിവുകൾ ഉണ്ടാക്കരുതെന്നും പ്രസ്താവിച്ചു. മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഒരുപോലെ കാണണം. അതിനാൽ ‘ദളിത് ഇന്ത്യൻ ‘ എന്ന പ്രയോഗമാണ് ഉണ്ടാകേണ്ടത്.

ദളിത് ക്രൈസ്തവരോടൊപ്പം ഹൃദയം കൊണ്ടു കേരളസഭ ചേർന്നു നിൽക്കുന്നുവെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നമ്മുടെ ദേശം എല്ലാവരും ഏകോദര സഹോദരരരെപോലെ ജീവിക്കുന്ന ഇടം ആകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡി സി എം എസ് പാലാ രൂപതയുടെ ഹൃദയഭാഗമാണ് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

രാമപുരം : അഭിവന്ദ്യ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ...

കള്ളവോട്ടുനടന്നു ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന്...

മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം

വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോഗം പുരോഗമിക്കുകയാണ്....

പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രദിക്ഷണത്തോടെ ദൈവമാതാവിന്റെ രൂപം വീണ്ടും നോട്രഡാം കത്തീഡ്രലില്‍

പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തിയ ഫ്രാന്‍സിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ച് വർഷത്തിന്...