നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം

Date:

ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ തവളക്കുഴിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 തോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു.

ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന കാറാണ് അപകടത്തിന് കാരണമായത്. തണ്ണീർമുക്കം സ്വദേശിയുടെ കാർ ആണിത്. മരണാനന്തര ചടങ്ങുകൾക്ക്‌ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്.ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാറ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ച ശേഷം എതിരെ വന്നിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ കടയുടെ വശത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചാണ് നിന്നത്. കുറച്ചുകൂടെ മാറിയിരുന്നെങ്കിൽ കാർ കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറി വലിയ അപകടം സംഭവിക്കുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് അപകട സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ബൈപ്പാസ് റോഡിൽ തവളകുഴിയിൽ അപകടങ്ങൾ വർദ്ധിച്ചു വരികയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...