പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോള്‍ ചോര്‍ച്ചയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ധനം സ്റ്റാര്‍ട്ടിങ് മോട്ടോറിലേക്ക് വീണു. സ്റ്റാര്‍ട്ടാക്കിയപ്പോള്‍ സ്പാര്‍ക്കിംഗ്
ഉണ്ടായി തീ പടര്‍ന്നുവെന്ന് നിഗമനം. അപകടത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആറുവയസുകാരന്‍ ആല്‍ഫ്രഡ് നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്.
പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുന്നു.













