പാലാ: ഇടത്തട്ടുകാരായ വ്യാപാരികളുടെ ചൂഷണത്തിൽ നിന്നും റമ്പുട്ടാൻ കർഷകർക്ക് പരിരക്ഷ നൽകുമെന്ന് നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. വിവിധ സർക്കാർ ഡിപ്പാർട്ടുമെൻ്റുകളുടെയും ധനകാര്യ വികസന ഏജൻസികളുടയും കർഷക ഉൽപ്പാദക കമ്പനികളുടെയും സഹകരണത്തോടെ സമഗ്രമായ കർമ്മപദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി -കാൻവേ -യുടെ ആറാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരമറ്റം മാർ സ്ലീവാപാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ “കാൻവേ ” കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കൽ അദ്ധ്യക്ഷനായിരുന്നു. കർഷക ദള ഫെഡറേഷൻ രക്ഷാധികാരി കൂടിയായ കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, “കാൻവേ ” ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ഡാൻ്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറ്റി പതിനാറ് ഓഹരിയുടമകളുള്ള കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ഓഹരി തുകയുടെ പന്ത്രണ്ടു ശതമാനമാണ് ലാഭവിഹിതമായി വിതരണം ചെയ്തത്. ജോർജ്കുട്ടി കുന്നപ്പള്ളി, തോമസ് മാത്യു കൈപ്പൻപ്ലാക്കൽ, ടോമി മുടന്തിയാനി,ജോസഫ് ഓലിയ്ക്കൽ തകിടിയിൽ, ഷേർളി ടോം, സാലി ടോമി, മാത്യു പ്ലാത്തറ, ജയിംസ് പെരുമന , ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജോസ് മാത്യു, ബെന്നി തോലാനിക്കൽ, മിനി ജോണി, ആൻസി ബെന്നി, മിനി ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular