കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 36-ാം ദേശീയ സമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി.
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂർദ്ദ സാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വർഗീസ് കോളുതറ, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവൽ, ട്രഷറർ ഫാ. ഇരുദയ രാജു, ഫാ. എബിജിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വിവാഹവും കോടതിനടപടികളും എന്ന വിഷയത്തിൽ നടക്കുന്ന ഒരാഴ്ചത്തെ സമ്മേളനത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബംഗ്ലാദേശിൽനിന്നുമുള്ള കാനൻ നിയമ വിദഗ്ധരാണു പങ്കെടുക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision