പാലാ:കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിവരുന്ന ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ക്യാൻസർ ദിനാചരണം നാളെ(ഫെബ്രുവരി മാസം 27-ാം തീയതി ) രണ്ടിന് പാലാ ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെടും. കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ യജ്ഞത്തിൻ്റെ ഭാഗമായി മാതാപിതാക്കൾക്കായി രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യുന്നതും ക്യാൻസർ പ്രതിരോധ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനവും നടത്തപ്പെടും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേള്ളന ഉത്ഘാടനവും സമ്മാനദാനവും നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. “ആരോഗ്യം ആനന്ദം – അകറ്റാം അർബുദത്തെ “സംസ്ഥാന സർക്കാരിൻ്റെ ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ്റെ ജില്ലാ ബ്രാൻ്റ് അംബാസിഡർ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തും. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോഫിൻ കെ ജോണി ക്ലാസ്സ് നയിക്കും.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസി. ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ,
പ്രോജക്ട് മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ പ്രസംഗിക്കും.
ക്യാൻസർ ദിനാചരണത്തിൽ പങ്കെടുക്കുന്ന വർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ മാമോഗ്രാം ടെസ്റ്റിന് അൻപതു ശതമാനവും പാപ്പ്സ്മിയർ ടെസ്റ്റിന് ഇരുപത്തിയഞ്ച് ശതമാനവും ഡിസ്കൗണ്ട് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ജോസ് നെല്ലിയാനി,പി.വി. ജോർജ് പുരയിടം, സിബി കണിയാംപടി, സി.ലിറ്റിൽ തെരേസ്, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ലിജി ജോൺ, ജിഷാ സാബു, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, ജിജി സിൻ്റോ ,ജയ്സി മാത്യു, ശാന്തമ്മ ജോസഫ്, സെലിൻ ജോർജ്, ഷിജി മാത്യു , റീജ ടോം, ഷിൽജോ തോമസ് തുടങ്ങിയവർ നേതൃത്വം കൊടുക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular