ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. ആക്രമണം മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്ന്
കാനഡ പ്രതികരിച്ചു. ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും
സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം എക്‌സില്‍ എഴുതി.