രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ക്യാമ്പസ് ടൂർ പ്രോഗ്രാം മെയ് 23 വെള്ളി രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ നടത്തുന്നു.കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനും
അന്നേ ദിവസം അവസരം ഉണ്ടായിരിക്കും. ഈ വർഷം ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പ്രോഗ്രം പ്രയോജനകരമായിരിക്കും. അന്നേദിവസം കോളേജ് ക്യാമ്പസ് വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കുന്നതിനും, കോളേജിൻ്റെ സാങ്കേതിക സൗകര്യങ്ങൾ (കംപ്യൂട്ടർലാബ്, ഇലക്ട്രോണിക്സ്
ലാബ്, ബയോടെക്നോളജി ലാബ്, ലാംഗ്വേജ് ലാബ്,ലൈബ്രറി) തുടങ്ങിയവയെല്ലാം നേരിൽ കണ്ട് മനസിലാക്കുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.കൂടാതെ വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കി പഠനമേഖലകളും തൊഴിൽ സാധ്യതകളും തിരഞ്ഞെടുക്കുന്നതിനായി വിദഗ്ദർ നയിക്കുന്ന കരിയർ കൗൺസിലിംഗ് ഇതിന്റെ ഭാഗമായി നടത്തുന്നതാണ്.അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് താല്പര്യമുള്ള മേഖലകളിൽ സാധ്യതകളുള്ള കോഴ്സുകളിൽ പ്രവേശനം നേടുവാനും തദസവരത്തിൽ സാധിക്കുന്നതാണ്.
ക്യാമ്പസ് ടൂർ പ്രോഗ്രാം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി,സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് കൊച്ചുപറമ്പിൽ,പ്രകാശ് ജോസഫ്, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ നേതൃത്വം നൽകും.
വിശദശങ്ങൾക്ക് +91 88486 60310 ബന്ധപ്പെടാവുന്നതാണ്.
