പുതുപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നീറിക്കാട് ഗുരുദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദ ഊട്ടിൽ പങ്കെടുത്തു.
ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന പ്രസാദ ഊട്ടിൽ സാധാരണക്കാരിലൊരാളായി ഭക്ഷണം കഴിച്ച അദ്ദേഹം, അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളുമായി സ്നേഹാന്വേഷണങ്ങൾ പങ്കുവെക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.














