വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആണവോര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ടുവരാന്‍ ആലോചിക്കുന്ന നിയമഭേദഗതിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന്
നാഷണല്‍ അലയന്‍സ് ഓഫ് ആന്റി ന്യൂക്ലിയര്‍ മൂവ്‌മെന്റ്‌സ്. ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും,ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള
ഭേദഗതികള്‍ക്കെതിരെയാണ് പ്രതിഷേധം. വിഷയത്തില്‍ ദേശീയ പാര്‍ട്ടികളെയും സംഘടനകളെയും അടക്കം യോജിപ്പിച്ച് ജനങ്ങളെ അണിനിരത്താനാണ് തീരുമാനമെന്ന് കൂടംകുളം സമരനായകന്‍ ഡി ഉദയകുമാര്‍ പറഞ്ഞു.













