കോട്ടയം : എംസി റോഡിലെയും മറ്റ് പൊതുമരാമത്ത് റോഡുകളിലും അപകടസാധ്യത ചൂണ്ടികാട്ടി പരിഹാരം കാണേണ്ട പല നിർദേശങ്ങളും ട്രാഫിക് പൊലീസ് സമർപ്പിച്ചെങ്കിലും നടപടി വൈകുന്നു. നിയമ ലംഘനങ്ങൾ തടയാൻ മോട്ടർ വാഹന വകുപ്പ് നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കാൻ ആരംഭിച്ചെങ്കിലും നഗരത്തിലെ റോഡുകൾ ഇപ്പോഴും അരക്ഷിതാവസ്ഥയിലാണ്.
എംസി റോഡിൽ ബേക്കർ ജംക്ഷൻ മുതൽ നാഗമ്പടം നെഹ്റു സ്റ്റേഡിയം ജംക്ഷൻ വരെ റോഡിൽ മീഡിയൻ ഇല്ല.എംസി റോഡ് നവീകരണത്തിനു മുൻപ് ഇവിടെ മീഡിയൻ ഉണ്ടായിരുന്നു. റോഡ് നവീകരിച്ചെങ്കിലും മീഡിയൻ പുനഃസ്ഥാപിച്ചില്ല.