സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ
സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു.