നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിസി മുകുന്ദൻ. കൂടെനിർത്താൻ യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ബിജെപി നേതാക്കളും തന്നെ ബന്ധപ്പെട്ടതായി സിസി മുകുന്ദൻ പറഞ്ഞു.
ഗീത ഗോപിയുടേത് പെയ്മെന്റ് സീറ്റ് എന്ന സംശയമുണ്ടെന്ന് സിസി മുകുന്ദൻ ആരോപിച്ചു. നിരവധി ആക്ഷേപങ്ങൾ നേരിട്ടതിന് മാറ്റിനിർത്തിയ ആളാണ് ഗീത ഗോപിയെന്ന് സിസി മുകുന്ദൻ പറഞ്ഞു. അവർക്ക് തന്നെ സീറ്റ് നൽകുന്നതിൽ എന്താണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. തനിക്ക് പാർട്ടി പറയുന്നതുപോലെ പണം പിരിച്ചു നൽകാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.
നാട്ടികയിലെ ജനങ്ങൾ തൻറെ ഒപ്പമുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനം. പാർട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയാകും. യുഡിഎഫും ബിജെപിയും അടക്കം തന്നെ സമീപിച്ചിട്ടുണ്ട്. എല്ലാവരുടെ പിന്തുണയും തനിക്ക് വേണമെന്ന് സിസി മുകുന്ദൻ പറഞ്ഞു.













