കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന്റെ മത്സരവേദിയിൽ ആലപ്പുഴയുടെ തിളക്കം. കാറ്റഗറി ഒന്നിൽ മലയാളം
റെസിറ്റേഷനിൽ (കവിതാ പാരായണം) ഫസ്റ്റ് എ ഗ്രേഡ് നേടി കണിച്ചു കുളങ്ങര വി.എൻ.എസ്.എസ്. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിനി ഇഷാനി പി. ശ്യാംലാൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷാനി.














