സംഗീത പ്രതിഭ കെകെയ്ക്ക് വിട നൽകി രാജ്യം. പശ്ചിമ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ചടങ്ങുകൾ. രവീന്ദ്ര സദനിൽ പൊലീസ് ഗൺ സല്യൂട്ട് നൽകി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കെകെയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.