ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാതാദിനം ആചരിച്ചു. Donating blood is an act of solidarity എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക രക്തദാതാദിനം മുന്നോട്ട് വെക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ: ജോസ് കീരാഞ്ചിറ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബി വി എം ഹോളി ക്രോസ്സ് കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാർഥികളാണ് രക്ത ദാന ക്യാമ്പിൽ പങ്കെടുത്തത്. ബി. വി. എം ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ Rev. Dr. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡിപ്പാർട്മെന്റ് മേധാവി Sr. Dr. ബിൻസി അറക്കൽ, അധ്യാപകരായ സജോ ജോയ്, ജിബിൻ അലക്സ്, ക്യാംപ് കോർഡിനേറ്റർ മനു കെ എം എന്നിവർ നേതൃത്വം നൽകി.
ബി വി എം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാതാദിനം ആചരിച്ചു
Date: