ലോകോത്തര നിലവാരമുള്ള സ്‌കില്ലിങ്, പ്രൊജക്റ്റ്, ഇന്റേൺഷിപ്, സ്റ്റാർട്ടപ്പ്, എംപ്ലോയ്മെന്റ് ഹബ് ബി-ഹബ് BVM ഹോളി ക്രോസ്റ്റ് കോളേജ് ചേർപ്പുങ്കൽ പാലായിൽ

Date:

ഭാവിയ്ക്കായി പറന്നു പോവാതെ അരികത്തു തന്നെ അവസരങ്ങൾ എത്തിക്കാൻ, പാലായിൽ ഒരു ടാലെന്റ് എക്കോസിസ്റ്റം പടുത്തുയർത്തുവാൻ ഇവിടെ ഒരു കൂട്ടായ പ്രവർത്തനമാരംഭിക്കുകയാണ് ഒരു വശത്തു അനേകം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മറു വശത്തു കമ്പനികൾക്ക് നൈപുണ്യമുള്ള ആൾക്കാരെ കിട്ടുന്നില്ല. ജോലി ഇല്ലാതെ യുവത വലയുന്നു. ഈ അന്തരം കുറക്കാനുള്ള ഒരു നൂതന മാതൃകയുമായി ചേർപ്പുങ്കced ബിവിഎം ഹോളി ക്രോസ്റ്റ് കോളേജ് ബി.ഹബ് ആരംഭിക്കുകയാണ് ബിവിഎം കോളേജും കോളാബോറേറ്റിവ് ലേർണിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂംബം-ഉം ചേർന്നനാണ് പദ്ധതി നടപ്പിലാക്കുന്നത്.

പാലാ പോലെ ഗ്രാമപ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് എക്സ്‌പോഷർ കിട്ടാനുള്ള സാദ്ധ്യതകൾ കുറവാണ്. ബി.ഹബ് വഴി ഇതിനൊരു പരിഹാരം ആവുകയാണ്. കുട്ടികൾക്ക് അവരുടെ അഭിരുചികളും ഇഷ്ടങ്ങളും മനസ്സിലാക്കുവാനും അവ പരിപോഷിപ്പിക്കാനും അതിൽ ഒരു മികച്ച ഭാവി വളർത്തിയെടുക്കാനും ഉതകുന്ന രീതിയിലാണ് ബി-ഹബ് വിഭാവനം ചെയ്തിരിക്കുന്നത് കുട്ടികൾക്ക് അവർക്ക് നേരായ മാർഗദർശനം നൽകുകയും, അവരുടെ മികവുകൾ പുറത്തു കൊണ്ടുവരാനും സാധിക്കുന്ന അവരുടേതെന്നു അവർ കരുതുന്ന നൂതന ഇടങ്ങളാണ് ആവശ്യം എന്നതാണ് ബി.ഹബ്ബിന്റെ പരമപ്രധാന സങ്കല്പം

കുട്ടികൾക്ക് മാത്രമല്ല ഏതു പ്രായക്കാർക്കും ബി.ഹബ്ബിൽ പ്രവേശനം ഉണ്ടായിരിക്കുന്നതാണ് ബി.ഹബ് ഒരു കോവർക്കിംഗ് കോ-ലേർണിംഗ് ഹബ്ബാണ് ആദ്യ ഘട്ടത്തിൽ 10000 sqft സ്പേസ് ആണ് ഇതിനായി നിർമിക്കുന്നത് കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും ഫ്രീലാൻസർമാർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപയോഗിക്കാൻ പാകത്തിനാണ് ബി-ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്ക് അവരുടെ വീടിന് അരികിൽ തന്നെ distraction ഇല്ലാതെ ജോലി ജോലി ചെയ്യാനുള്ള സൗകര്യം. കുട്ടികൾക്ക് പ്രൊജക്റ്റ് ചെയ്യാൻ, ഇന്‌റേൺഷിപ് ( ചെയ്യാൻ, നൈപുണ്യ വികസനം, പ്രാക്ടിക്കൽ എക്സ്‌പീരിയൻസ് വികസിപ്പിക്കാൻ കഴിവുള്ളവർക്ക് പഠനത്തോടൊപ്പവും പഠനം കഴിഞ്ഞും ജോലി ചെയ്യാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനുമുള്ള സൗകര്യം ഒരുക്കാനും ബിഹബ് വഴി സാധിക്കുന്നതാണ് വിവിധ കമ്പനികളുമായും പാലയിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മറ്റു വിദ്യാലയങ്ങളുമായി സഹകരിച്ചാവും ഈ എക്കോസിസ്റ്റം വികസിപ്പിക്കുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഡിസംബർ 14-നു നടന്ന ബിഹബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ചു EY ഗ്ലോബൽ ഡെലിവറി സർവീസ് ഇന്ത്യ ലീഡർ റിച്ചാർഡ് ആന്റണി. US ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയായ വിസ്റ്റിയോൺ കോർപറേഷൻ ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് ബിനോയ് മേലാട്ടു കൂടാതെ 10 ഓളം ഗ്ലോബൽ ലീഡേഴ്‌സ് പങ്കെടുത്തു 10 ഓളം ഫ്യൂച്ചർ ടെക്നോളോജികൾ ആയിരത്തിത്തൊളം വരുന്ന കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന സഭയിൽ പ്രസന്റ് ചെയ്തു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related