തിരുവനന്തപുരം∙ സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാൻ സർക്കാർ തീരുമാനം. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും.
വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും. സംസ്ഥാനത്തെ ഓട്ടോറിക്ഷ/ടാക്സി നിരക്കു വർധിപ്പിക്കാനും തീരുമാനമായി. ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.