ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും

spot_img

Date:

തിരുവനന്തപുരം: ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചിരുന്നു.

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകൾക്കു പ്രത്യേകിച്ച് ഉറപ്പുകൾ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോടു പറഞ്ഞെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നു പറഞ്ഞതോടെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തയാറായത്.

ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാർജ് വർധന ആവശ്യപ്പെട്ടത്. ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിന് ഇറങ്ങിയത്.

അതേസമയം, കോവിഡിന്‍റെ പേരിൽ ഏർപ്പെടുത്തിയ സ്പെഷൽ ചാർജ് തുടരുന്ന സാഹചര്യത്തിൽ ഇനിയും വലിയ ചാർജ് വർധന അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാനുള്ള നീക്കവും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒാട്ടോ, ടാക്സി നിരക്കിലും വർധനയുണ്ടാകും. ഒൗദ്യോഗികമായി വർധിപ്പിച്ചിട്ടില്ലെങ്കിലും മിക്കവരും ഉയർന്ന നിരക്ക് ഈടാക്കി തന്നെയാണ് ഇപ്പോൾ ഒാടുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related